നന്ദി.
അച്ഛനെന്നു പേരുള്ള
അജ്ഞാതനോട് പകതീര്‍ക്കാന്‍
മുളയിലേ നുള്ളാതിരുന്നതിന്.
അടിവയറ്റില്‍ നിന്ന്
ആശുപത്രിത്തണുപ്പിലേക്ക്
എന്നെ പകര്‍ന്നതിന്.
വറ്റാറായിട്ടും
അമൃതിന്റെ അവസാന തുള്ളിയും
ചുണ്ടില്‍ നനച്ചതിന്.
കണ്ണീര്‍ച്ചാലുകളില്‍
ഉമ്മകള്‍ കൊണ്ട്
തടയണകള്‍ തീര്‍ത്തതിന്.
ചിറകുകള്‍ നല്‍കി
പറക്കാന്‍ പഠിപ്പിച്ചതിന്.
ഉയരങ്ങളില്‍ നീന്തുമ്പോളും
വഴിക്കണ്ണും നട്ട്
ഉമ്മറത്ത് കാത്തിരുന്നതിന്.
ഞാന്‍ മറന്നിട്ടും
എന്നെ ഓര്‍ക്കുന്നതിന്..
അച്ഛനെന്നു പേരുള്ള
അജ്ഞാതനോട് പകതീര്‍ക്കാന്‍
മുളയിലേ നുള്ളാതിരുന്നതിന്.
അടിവയറ്റില്‍ നിന്ന്
ആശുപത്രിത്തണുപ്പിലേക്ക്
എന്നെ പകര്‍ന്നതിന്.
വറ്റാറായിട്ടും
അമൃതിന്റെ അവസാന തുള്ളിയും
ചുണ്ടില്‍ നനച്ചതിന്.
കണ്ണീര്‍ച്ചാലുകളില്‍
ഉമ്മകള്‍ കൊണ്ട്
തടയണകള്‍ തീര്‍ത്തതിന്.
ചിറകുകള്‍ നല്‍കി
പറക്കാന്‍ പഠിപ്പിച്ചതിന്.
ഉയരങ്ങളില്‍ നീന്തുമ്പോളും
വഴിക്കണ്ണും നട്ട്
ഉമ്മറത്ത് കാത്തിരുന്നതിന്.
ഞാന്‍ മറന്നിട്ടും
എന്നെ ഓര്‍ക്കുന്നതിന്..